കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

suspened

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിക്കെതിരേയാണ് നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ ദേവസ്വം ജീവനക്കാരനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top