ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ശബരിമലയിലേയ്ക്ക് എത്തുന്ന എല്ലാ യുവതികളുടെയും സുരക്ഷ സംബന്ധിച്ച് ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് അറിയിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് നല്‍കേണ്ട സുരക്ഷയുടെ കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും ആര്‍എസ്എസും ബിജെപിയും ആണ് യുവതികളെ തടയുന്നതെന്നും അവര്‍ ഗുണ്ടായിസമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ക്രമസമാധാന പ്രശ്‌നത്തിലേക്ക് കടന്നാല്‍ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top