തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ലെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ദേവസ്വം ബോർഡ് ജീവനക്കാരിൽ ഒരാളാണ് തന്ത്രിയെന്നും തന്ത്രിമാർ അച്ചടക്ക നടപടിയ്ക്ക് വിധേയരാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

തന്ത്രിയ്ക്ക് ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അനുവാദമില്ലെന്നും എന്നാൽ തന്ത്രിയോട് വിശദീകരണം ചോദിക്കാൻ ബോർഡിന് അവകാശമുണ്ടെന്നും അതനുസരിച്ചാണ് വിശദീകരണം തേടിയതെന്നും തന്ത്രിയുടെ വിശദീകരണം ബോർഡ് പരിശോധിച്ച് വരികയാണെന്നും കടകംപള്ളി വ്യക്തമാക്കി.

Top