kadakampally surendran against chennithala

kadakampally-surendran

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാന്‍ വേണ്ടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണിത്.

പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും കടകംപള്ളി പറഞ്ഞു.

നോട്ട് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലെ വീഴ്ചയാണെന്ന ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top