ഫെബ്രുവരി പകുതിയോടെ കേരളാ ബാങ്ക് യാഥാര്‍ഥ്യമാകും: കടകംപള്ളി സുരേന്ദ്രന്‍

kadakampally-surendran

തിരുവനന്തപുരം: ഫെബ്രുവരി പകുതിയോടെ കേരളാ ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടു കൊണ്ടു പോവുക എന്നതാണ് കേരളാ ബാങ്കിലൂടെ സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക വികസന പ്രക്രിയയില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇപ്പോള്‍ ഭീമന്‍ ബാങ്കുകളുടെ കാലമാണെന്നും ഇവര്‍ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുകയാണന്നെും വിവിധ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഇവര്‍ ഈടാക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

Top