മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കടകംപള്ളി

kadakampally-surendran

പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാല മലകയറ്റം നിരോധിക്കില്ലെന്നും വൃശ്ചികം ഒന്നിനു മുമ്പായി പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു.

ഈ തീര്‍ഥാടന കാലം മുതല്‍ ബേസ് ക്യാമ്പ് നിലയ്ക്കും. പമ്പാ ത്രിവേണിയില്‍ പഴയ പാലം കണ്ടെത്തിയതിനാല്‍ ഈ സാഹചര്യത്തില്‍ ബെയ്‌ലി പാലം ആവശ്യമില്ല. പമ്പാ തീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മാണം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top