കഴക്കൂട്ടത്ത് ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി

kadakampally surendran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നു.

കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല പ്രധാന ചര്‍ച്ചയാക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും മണ്ഡലത്തില്‍ വിലപ്പോയിട്ടില്ല. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് കഴക്കൂട്ടത്തെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

 

Top