വിദേശവനിതയുടെ മരണം ; അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്ന് മന്ത്രി കടകംപള്ളി

kadakampally surendran

തിരുവനന്തപുരം: വിദേശവനിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആദ്യം മുതല്‍ തന്നെ രാഷ്ട്രീയ ഇടപെടല്‍ സംശയിച്ചിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതില്‍ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയുടെ താത്പര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സഹോദരിയുടെ ആവശ്യപ്രകാരമാണ് ടൂറിസം വകുപ്പ് പിന്തുണ നല്‍കിയത്. സി.ബി.ഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുടുംബത്തിന്റെ ആവശ്യത്തില്‍ കോടതിയില്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top