പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാന്‍ ചെന്നിത്തല യോഗ്യനല്ലെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തം അട്ടിമറിയാണെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി പറഞ്ഞു.

തീപ്പിടുത്തം അട്ടിമറി മൂലം സംഭവിച്ചതല്ല. ഷോട്ട് സര്‍ക്യൂട്ട് മാത്രമാണത്. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാല്‍ പ്രളയം വന്നതിനാല്‍ അത് നടന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

Top