ശബരിമല; സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സമ്മര്‍ദം ചെലുത്തുമ്പോള്‍ മറുഭാഗത്ത് ഭക്തരുടെ വേഷത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം വിധിക്കെതിരെ സമരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവര്‍ സമവായം ആഗ്രഹിക്കുന്നില്ല. സുപ്രീംകോടതിയെ വിവരങ്ങള്‍ അറിയിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഉചിതമാണെന്നും മന്ത്രി പറഞ്ഞു. ഫാസിസം അഴിഞ്ഞാടുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സന്നിധാനത്തുനിന്ന് മടങ്ങി പോരേണ്ടി വന്നെന്നും കടകംപള്ളി വ്യക്തമാക്കി.

Top