വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത്, കഴക്കൂട്ടത്ത് കടകംപള്ളി

kadakampally surendran

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കുമെന്ന് സിപിഐഎം ജില്ലാ നേതൃത്വം. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ തന്നെ മത്സരിക്കും. വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിക്കും.

അരുവിക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവാകും മത്സരിക്കുക. നേമത്ത് വി ശിവന്‍കുട്ടി തന്നെ മത്സരിക്കും. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവുമായ ഒ.എസ് അംബികയാണ് ആറ്റിങ്ങലില്‍ മത്സരിക്കുക.

വി.ജോയി വര്‍ക്കലയിലും, ഡി.കെ.മുരളി വാമനപുരത്തും, സി.കെ.ഹരീന്ദ്രന്‍ പാറശാലയിലും, കെ.ആന്‍സലന്‍ നെയ്യാറ്റിന്‍കരയിലും, ഐ.ബി.സതീഷ് കാട്ടാക്കടയിലും മത്സരിക്കും. അതേസമയം, ആറ്റിങ്ങലില്‍ ബി സത്യന് സീറ്റ് ഇല്ല.

 

Top