കഴക്കൂട്ടത്ത് ത്രികോണ പോരാട്ടമെന്ന് കടകംപള്ളി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനായി ജനം പോളിംഗ് ബൂത്തിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കഴക്കൂട്ടം മണ്ഡലത്തില്‍ ത്രികോണ പോരാട്ടമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍. വികസനമാണ് കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് വിഷയമെന്നും വികസനം ചര്‍ച്ച ചെയ്താകും ജനം വിധി എഴുതുകയെന്നും കടകംപള്ളി പറഞ്ഞു.

പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണ്. കപ്പലിന്റെ കപ്പിത്താനെ പോലെ ആണ് പിണറായി വിജയന്‍ നാട് നയിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ആദ്യാവസാനം സജീവമായിരുന്ന രാഹുല്‍ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ല. രാഹുല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും കടകംപള്ളി പറഞ്ഞു.

Top