എ എന്‍ രാധാകൃഷ്ണന്റെ പൊലീസിലെ പതിപ്പാണ് ജേക്കബ് തോമസ്; കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പോലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്ന് കടകംപള്ളി പരിഹസിച്ചു.

ശബരിമല വിഷയത്തില്‍ പ്രതിഷേധം തുടരുന്ന ബിജെപിയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഭയപ്പെടുത്തി തീര്‍ഥാടകരെ ശബരിമലയിലേക്ക് വരുത്താതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഞ്ച് പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ് തോമസിന്റെ വിമര്‍ശനം. നടപ്പിലാക്കാത്ത ഒരുപാട് കോടതി വിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭിച്ചു. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്.

Top