kadakam pally land scam; cpi report hide government

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പില്‍ സിബിഐയുടെ ശുപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് റിപ്പോര്‍ട്ട്. വ്യാജ തണ്ടപ്പേര്‍ റദ്ദാക്കണമെന്ന സിബിഐ നിര്‍ദേശം റവന്യു വകുപ്പ് അംഗീകരിച്ചില്ല. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന ശുപാര്‍ശയും പൂഴ്ത്തി. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞായിരുന്നു നടപടിക്ക് ശുപാര്‍ശ. സര്‍ക്കാരിന് സിബിഐ ശുപാര്‍ശ നല്‍കിയത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ്.

കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് സലിംരാജിനെതിരെയുള്ള കേസ്.

സംഭവത്തെ കുറിച്ച് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കടകംപള്ളി വില്ലേജ് ഒഫീസര്‍ കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു.

Top