ചിയാന്‍ വിക്രം നായകനാകുന്ന ‘കടാരം കൊണ്ടാന്‍’ ; ജൂലൈ 19 ന് കേരളത്തിലെ തിയേറ്ററുകളില്‍

ചിയാന്‍ വിക്രം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കടാരം കൊണ്ടാന്‍’. രാജേഷ്. എം. സെല്‍വയുടെ സംവിധാനത്തില്‍ ഒരുങ്ങി അക്ഷര ഹാസന്‍ നായികയായി എത്തുന്ന ചിത്രം ജൂലൈ 19 മുതല്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നു

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മലേഷ്യന്‍ അധോലോകം പശ്ചാത്തലമാക്കിയാണ് സിനിമയുടെ പ്രമേയം. ഒരു പൊലീസ് ഓഫീസറായാണ് വിക്രം എത്തുന്നതെന്നും സൂചനയുണ്ട്.

ലെന, അബി ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നടന്‍ നാസ്സറിന്റെ മകനാണ് അബി. സംവിധായകന്‍ സെല്‍വ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം ഒരുക്കുന്നത് എം. ജിബ്രാനാണ്.

Top