‘കച്ചി’ നീസ്ട്രിമില്‍ റിലീസ് ചെയ്തു

നവാഗതനായ ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്ത അതിജീവനത്തിന്റെ കഥ പറയുന്ന ‘കച്ചി’ നീസ്ട്രിമില്‍ റിലീസ് ചെയ്തു. പിപിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ പി ജോണ്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോഹരിയമ്മയാണ്. ബിനു പപ്പു, സിനോജ് വര്‍ഗീസ്, ശ്രേഷ്ട എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

68 വയസ്സുള്ള മുതിര്‍ന്ന ഒരു സ്ത്രീ കഥാപാത്രം തന്റെ കൊച്ചുമകളോടൊപ്പം നേരിടേണ്ടി വരുന്ന ചില അപകട സാഹചര്യങ്ങളും അതില്‍ നിന്നുള്ള അതിജീവനവുമാണ് സിനിമയില്‍ പറഞ്ഞുപോകുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദേവന്‍ സുബ്രഹ്മണ്യനാണ്. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വര്‍, ചിത്രസംയോജനം ബസോദ് ടി ബാബുരാജ് എന്നിവര്‍ നിര്‍വഹിച്ചിരിക്കുന്നു.

പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് റിത്വിക് എസ് ചന്ദ്. റഷീദ് അഹമ്മദിന്റെയും അജീഷ് ദാസന്റെയും വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് സിറാജ് റെസയാണ്.

Top