കാബൂളില്‍ യുഎസ് എംബസിക്ക് സമീപം കാര്‍ബോംബ് സ്ഫോടനം; 34 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യുഎസ് എംബസിക്ക് സമീപം വന്‍ കാര്‍ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 65 പേര്‍ക്കോളം പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്. ഭീകരര്‍ നടത്തിയ കാര്‍ബോബ് സ്ഫോടനമാണ് നടന്നതെന്നാണ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്. കച്ചവടത്തിനായി ആളുകള്‍ തെരുവിലേക്ക് വരുന്ന സമയത്താണ് സംഭവം.

Top