കാബൂളില്‍ ചാവേര്‍ ആക്രമണം ; 10 മരണം, 19 പേർക്ക് പരിക്കേറ്റു

Kabul

കാബൂള്‍: കാബൂളില്‍ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറും തോക്കുധാരിയായ ഒരാളുമാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് താലിബാനുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി പ്രസിഡന്റ് അഷ്‌റഫ് ഗനി ഐക്യരാഷ്ട്ര സഭയില്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

അമേരിക്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കിയിരുന്നു.

Top