കാബൂളില്‍ ചാവേറാക്രമണം നടത്തിയത് കാസര്‍കോട് സ്വദേശിയെന്ന് ഡിഎന്‍എ ഫലം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ ഗുരുദ്വാര ആക്രമണത്തിന് പിന്നില്‍ മലയാളിയെന്ന് റിപ്പോര്‍ട്ട്. തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സീനെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി പരിശോധനക്ക് വേണ്ടി മുഹ്‌സീന്റെ ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. പരിശോധന ഫലം എന്‍ഐഎക്ക് കൈമാറിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ചാവേറാക്രമണത്തില്‍ 27 പേര്‍ മരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘത്തിന്റെ ഭാഗമായിരുന്നു മുഹ്‌സീനെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Top