kabool sucide bomber blast

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 ഓളം പേര്‍ മരിച്ചു. ജലാലബാദിലെ പുല്‍ഇചര്‍ക്കി റോഡില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

നേപ്പാളില്‍ നിന്നുള്ള സുരക്ഷാ ഭടന്മാര്‍ സഞ്ചരിച്ചിരുന്ന ബസായിരുന്നു ഇത്. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കണ്ടുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസവും സമാനമായ ചാവേര്‍ ആക്രമണം കാബൂളില്‍ നടന്നിരുന്നു.

Top