കബീര്‍ സിങായി ഷാഹിദ് കപൂര്‍ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്കില്‍ വിജയ് ദേവരകൊണ്ട ഗംഭീരമാക്കിയ വേഷം ഷാഹിദ് കപൂറാണ് ബോളിവുഡില്‍ ചെയ്യുന്നത്. ഷാഹിദാണ് തന്റെ ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.

സന്ദീപ് റെഡ്ഡി തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ഡോ കബീര്‍ രാജ് ദേവ് സിങ് എന്നാണ് ഷാഹിദ് കപൂറിന്റെ കഥാപാത്രത്തിന്റെ പേര്. ഭൂഷണ്‍ കുമാര്‍,മുറാദ് ഖേതാനി, കൃഷ്ണകുമാര്‍, അശ്വിന്‍ വര്‍ദേ തുടങ്ങിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

Top