അജിത്തിന്റെ ‘വിശ്വാസ’ത്തില്‍ കബീര്‍ ദുഹാന്‍ സിങ് വില്ലനാകില്ല

kabir

ജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വിശ്വാസത്തില്‍ ഡബിള്‍ റോളിലാണ് അജിത്ത് എത്തുക. എന്നാല്‍, ഈ വാര്‍ത്തകള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുക. വിവേക്, തമ്പി രാമയ്യ, ബോസ് വെങ്കട്, യോഗി ബാബു, കോവൈ സരള എന്നിവരാണ് വിശ്വാസത്തിലെ മറ്റ് അഭിനേതാക്കള്‍.

അതേസമയം, വിശ്വാസത്തില്‍ അജിത്തിന്റെ വില്ലനായി കബീര്‍ ദുഹാന്‍ സിങ് എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഈ സിനിമയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കബീര്‍ ഇപ്പോള്‍. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് കബീര്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. കാഞ്ചന 4 ആണ് തന്റെ അടുത്ത ചിത്രമെന്നും കബീര്‍ വ്യക്തമാക്കി. സിദ്ധാര്‍ഥിനൊപ്പവും മറ്റൊരു പ്രൊജക്ട് കൂടിയുണ്ടെന്നും കബീര്‍ പറഞ്ഞു.

അജിത്തിന്റെ വേദാളത്തിലും കബീര്‍ തന്നെയാണ് വില്ലന്‍ വേഷത്തിലെത്തിയത്. സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഡി ഇമ്മനാണ്. ശിവ-അജിത്ത് കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ചിത്രം 2019 പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.

Top