kabali win; rajani says thanks to all fans and techinical workers

rajani

ചെന്നൈ: കബാലിയുടെ വിജയത്തില്‍ ആരാധകരോട് നന്ദി അറിയിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. നന്ദി അറിയിക്കുന്ന രജനിയുടെ കത്ത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.

സിനിമ ചിത്രീകരണത്തിന് ശേഷം മകള്‍ ഐശ്വര്യക്കൊപ്പം രണ്ട് മാസം അമേരിക്കയിലായിരുന്ന രജനി ചെന്നൈയില്‍ മടങ്ങിയെത്തിയിന് പിന്നാലെയാണ് കത്തിലൂടെ ആരാധകര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകരോടും നന്ദി അറിയിച്ചത്.

കബാലിയുടെ ജയത്തെ കുറിച്ച് അമേരിക്കയില്‍ നിന്നു തന്നെ കേട്ടിരുന്നെങ്കിലും അത് കണ്ടറിയാനായത് തനിക്ക് വലിയ സന്തോഷമാണ് നല്‍കിയിട്ടുള്ളതെന്നും രജനി കൂട്ടിച്ചേര്‍ത്തു.

ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള രജനിയുടെ കത്ത്‌

Untitled-1

Top