kabali on internet

കൊച്ചി: പ്രേക്ഷകര്‍ വന്‍വരവേല്‍പ്പ് നല്‍കിയ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കബാലി ഇന്റര്‍നെറ്റില്‍. വിവിധ വെബ്‌സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ സൈബര്‍ പൊലീസ് ചിത്രം ചോര്‍ന്നതു കണ്ടെത്തിയത്.

നേരത്തെ കബാലിയുടെ ഓപ്പണിങ് സീന്‍ വാട്‌സാപില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം രാവിലെയോടെയാണ് ചിത്രത്തിലെ രജനീകാന്തിന്റെ ഇന്‍ട്രോ സീന്‍ പുറത്തു വന്നത്. കഴിഞ്ഞദിവസം അമേരിക്കയില്‍ ചിത്രം റിലീസായിരുന്നു. അവിടെനിന്നാണ് ഇന്‍ട്രോ ഭാഗം ചോര്‍ന്നത്.

ചിത്രം ലോകമെമ്പാടും 4000 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് പ്രേക്ഷകര്‍ ആഘോഷമാക്കി.

കേരളത്തില്‍ 300ല്‍ ഏറെ തിയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തില്‍ 12 സ്‌ക്രീനുകളിലാണു പ്രദര്‍ശനം. കോഴിക്കോട് നഗരത്തിലെ മൂന്ന് തീയേറ്ററുകളില്‍ പ്രത്യേക പ്രദര്‍ശനമുണ്ട്.

അമേരിക്കയിലെ 400 തിയറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയിലെ ഭൂരിപക്ഷം തിയറ്ററുകളിലും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു.

Top