രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നു.
ഫെയ്‌സ്ബുക്ക് , ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയാണ് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് പുറത്തായത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. ആഗസ്റ്റ് 2ന് ഫെയ്‌സ്ബുക്കിലെ ഒരു പേജില്‍ അപ്ലോഡ് ചെയ്ത് ഈ പ്രിന്റ് ഇതിനകം എഴുപതിനായിരത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി വ്യാജ പകര്‍പ്പുകള്‍ പുറത്തിറക്കുന്നവര്‍ക്കെതിരെ നിര്‍മാതാവ് എസ്.താനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. 169 സൈറ്റുകളെ ഹൈക്കോടതി വിലക്കുകയും ചെയ്തിരുന്നു.