കബഡി മാസ്‌റ്റേഴ്‌സ് ടുര്‍ണമെന്റ് ; കൊറിയയും പാക്കിസ്ഥാനും സെമിയില്‍

kabadi

ദുബായില്‍ നടക്കുന്ന കബഡി മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കൊറിയയും പാക്കിസ്ഥാനും സെമി ഫൈനലില്‍ കടന്നു. ബുധനാഴ്ച നടന്ന അവസാന ഘട്ട പോരാട്ടങ്ങളില്‍ അര്‍ജന്റീനയെ 54-25 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കൊറിയ സെമിയില്‍ കറിയത്. അതോടെ കൊറിയ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരവാകുയും ചെയ്തു.

be509-1530166505-800

42-20 എന്ന സ്‌കോറിനാണ് പാക്കിസ്ഥാന്‍ കെനിയയെ തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചത്. വെള്ളിയാഴ്ച നടക്കുന്ന സെമി മത്സരങ്ങളില്‍ ഇറാന്‍ പാക്കിസ്ഥാനെയും അതിനെത്തുടര്‍ന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെയും നേരിടും. ഇതില്‍ ഇറാനു കാര്യങ്ങള്‍ അനായാസമാണെങ്കില്‍ ഇന്ത്യയ്ക്ക് കൊറിയയുടെ ചെറുത്ത് നില്പിനെ അതിജീവിക്കേണ്ടതായുണ്ട്.

Top