kabaddi India thrashes Australia

ഹൈദരാബാദ്: ലോകകപ്പ് കബഡിയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയം. 54–20 സ്‌കോറിന് ആധികാരികമായിട്ടാണ് ഇന്ത്യയുടെ ജയം.

ഓസ്‌ട്രേലിയക്ക് ഒരു ടാക്കിള്‍ പോയിന്റ് പോലും നല്‍കാതെയായിരുന്നു ഇന്ത്യയുടെ ആധിപത്യം. മഞ്ജീത് ചില്ലറാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും തിളങ്ങിയത്.

ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോട് 34–32നാണ് ഇന്ത്യ തോറ്റത്. കളിയുടെ അവസാന ഒന്നരമിനിട്ട് വരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ഇന്ത്യക്ക് ഒടുവില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വരുകയായിരുന്നു.

Top