ജ്യോതികയുടെ ‘കാറ്റ്രിന്‍ മൊഴി’യില്‍ അതിഥി താരമായി ചിമ്പു

ചെന്നൈ: ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാറ്റ്രിന്‍ മൊഴിയില്‍ അതിഥി താരമായി ചിമ്പു. വിദ്യാബാലന്‍ നായികയായി എത്തിയ ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കാണ് കാറ്റ്രിന്‍ മൊഴി.

kaatrin-mozhi

kaatrin-mozhi

ചിത്രീകരണ വേളയില്‍ ജ്യോയുടെയും സൂര്യയുടെയും കൂടെ നിന്നുള്ള ചിമ്പുവിന്റെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഹിന്ദിയില്‍ സുരേഷ് ത്രിവേണി സംവിധാനം ചെയ്ത തുമാരി സുലുവില്‍ വിദ്യാബാലന്‍ അവതരിപ്പിച്ച റേഡിയോ ജോക്കിയുടെ വേഷമാണ് തമിഴില്‍ ജ്യോതിക അവതരിപ്പിക്കുന്നത്. വിധാര്‍ത്ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവായി ചിത്രത്തില്‍ വേഷമിടുന്നത്. തെലുങ്ക് താരം ലക്ഷ്മി മഞ്ചു ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനഞ്ജയന്‍ ഗോവിന്ദ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ മോഹന്‍ ആണ്. എ എച്ച് കാസിഫ് ആണ് കാറ്റ്രിന്‍ മൊഴിയുടെ സംഗീത സംവിധാനം.

Top