കാതുവാക്കുള്ളെ രണ്ടു കാതല്‍ ചിത്രീകരണം ആരംഭിച്ചു

ചെന്നൈ: നാനും റൗഡി താൻ സിനിമയുടെ വിജയത്തിന് ശേഷം വിഗ്നേഷ് ശിവന്‍- വിജയ് സേതുപതി- നയന്‍താര കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. സാമന്തയാണ് മറ്റൊരു നായിക. കാതുവാക്കുള്ളെ രണ്ടു കാതല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് കൊവിഡിനെ തുടര്‍ന്ന് നീണ്ടു പോകുകയായിരുന്നു.

ആദ്യ ദിനത്തില്‍ വിജയ് സേതുപതിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കുക. മലയാളത്തില്‍ നിഴലിന്റെ ചിത്രീകരണത്തിലാണ് നയന്‍താര ഇപ്പോൾ.

Top