കാപ്പാനില്‍ നിന്ന് ഒഴിവാക്കിയ രംഗം പുറത്തുവിട്ടു

മയദൈര്‍ഘ്യം മൂലം കാപ്പാന്‍ സിനിമയില്‍ നിന്നും ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടു. സമുദ്രക്കനിയും സൂര്യയും സയേഷയും ഒന്നിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണാനാകുക. പ്രധാനമന്ത്രിയുടെ മരണത്തിനു ശേഷം മൂവരും കതിരിന്റെ ഫ്‌ലാറ്റില്‍ ഒത്തുകൂടുന്നതും തുടര്‍ന്ന് അവര്‍ കാശ്മീരിലേക്ക് പോകാന്‍ ശ്രമിക്കുന്നതുമാണ് രംഗം.

കെ.വി. ആനന്ദ് സംവിധാനം ചെയ്ത സിനിമയില്‍ എസ്പിജി ഓഫിസറായാണ് സൂര്യ എത്തിയത്. പ്രധാനമന്ത്രിയായി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ആണ് അഭിനയിച്ചത്. ആര്യയായിരുന്നു മറ്റൊരു പ്രധാനവേഷത്തില്‍ എത്തിയത്.

Top