‘കാണെക്കാണെ’ സെപ്റ്റംബര്‍ 17ന് ഒടിടി റിലീസ്; ടീസര്‍ പുറത്തിറങ്ങി

യരെയ്ക്ക് ശേഷം മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം ‘കാണെക്കാണെ’ യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം സോണി ലിവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബര്‍ 17നു റിലീസ് ചെയ്യും. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മായാനദിയ്ക്ക് ശേഷം ടോവിനോയും ഐശ്വര്യ ലക്ഷ്മിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ ആണ് നിര്‍മാണം. സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്.

 

Top