സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാനം രാജേന്ദ്രന്‍.

സര്‍ക്കാരിനോട് ആജ്ഞാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കാനം വിമര്‍ശിച്ചു.

തലസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും വിളിച്ചു വരുത്തി അതൃപ്തി അറിയിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കാനം.

Top