അസ്‌കര്‍ അലി -അപര്‍ണ ബാലമുരളി ചിത്രം ‘കാമുകി’ ; യൂട്യൂബില്‍ തരംഗമായി ട്രെയിലര്‍

സ്‌കര്‍ അലിയും ,അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രം കാമുകിയുടെ ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. ഇതിഹാസ, സ്‌റ്റൈല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിനു.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി. ട്രെയിലര്‍ ഹിറ്റായതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്‍ ഉന്‍മേഷ് ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. കാവ്യാ സുരേഷ്, ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്‍ ജോളി, ഡാന്‍ ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top