സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം ‘കാല’ ഏപ്രില്‍ 27ന് തീയറ്ററുകളിലേക്ക് എത്തുന്നു

rajanikanth-kaala

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം’കാല’യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. പാ രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 27നു റിലീസ് ചെയ്യും. നടന്‍ ധനുഷ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് റിലീസിങ് തീയതി അറിയിച്ചത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹുമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, പങ്കജ് ത്രിപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top