kaabil distribution aashirvad cinemas and maxlab

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കാബില്‍’ കേരളത്തില്‍ റിലീസ് ചെയ്യുന്നത് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള മാക്സ്ലാബും ആന്റണി പെരുമ്പാവൂറിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമസും ചേര്‍ന്ന്‌.

മോഹന്‍ലാല്‍ നായകനായ ഒപ്പത്തിലേത് പോലെ തന്നെ അന്ധകഥാപാത്രത്തെയാണ് ഹൃത്വിക്കും അവതരിപ്പിക്കുന്നത്. എന്നാല്‍ ഒപ്പത്തിന്റെ റീമേക്കല്ല ചിത്രം.

കാമുകിയുടെ മരണത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യുന്ന നായകനെയാണ് ചിത്രത്തില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. സമാനമായ കഥാപാത്രത്തെയാണ് പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലും അവതരിപ്പിച്ചത്.

കാബില്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. യാമി ഗൗതമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നായകനും നായികയും കാഴ്ചവൈകല്യമുള്ളവരായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്തിരിക്കുന്ന കാബില്‍ ജനുവരി 26ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.

റോണിത് റോയി, രോഹിത് റോയി എന്നിവരുടെ വില്ലന്‍ വേഷമായിരിക്കും സിനിമയിലെ മറ്റൊരു ആകര്‍ഷണം.

ഐശ്വര്യ റായ് നായികയായി എത്തിയ ജസ്ബ സംവിധാനം ചെയ്ത സഞ്ജയ് ഗുപ്തയാണ് ഈ ചിത്രവും ഒരുക്കുന്നത്.

ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top