വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായി ആന്‍ഡ്രിയ, ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ka

ന്‍ഡ്രിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന് പുതിയ സിനിമയാണ് ‘ക’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു പരുക്കന്‍ കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത് എന്നാണ്‌
സൂചന. ചിത്രത്തിനുവേണ്ടി ബൈക്ക് ഓടിക്കുന്ന ആന്‍ഡ്രിയയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായിട്ടാണ് ആന്‍ഡ്രിയ ചിത്രത്തില്‍ വേഷമിടുന്നുത്. നഞ്ജില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അറിവഴഗന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

കമല്‍ഹാസന്റെ വിശ്വരൂപം 2വും വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന വാട ചെന്നൈയുമാണ് ആന്‍ഡ്രിയ നായികയാകുന്ന മറ്റ് ചിത്രങ്ങള്‍.

Top