Ka Cha Ta Tha Pa Mini Cinema

കേരളപിറവിയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മലയാളി മറന്ന മലയാള ഭാഷയെ ഓര്‍മ്മപ്പെടുത്താന്‍ ഷോട്ട് ഫിലിമുമായി സിനിമാ താരങ്ങള്‍.

‘ക ച ട ത പ’ എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ ധര്‍മജന്‍, അക്ഷര കിഷോര്‍, കാവ്യ മാധവന്‍ എന്നിവരാണ് പ്രധാനാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളിയില്‍ നിന്ന് പലപ്പോഴും മലയാള ഭാഷ അകന്ന് പോയിട്ടുണ്ടെന്നതിന്റെ ഒരു നേര്‍കാഴ്ച്ചയാണ് ക ച ട ത പ.
https://youtu.be/InQ-mM3BSeI
മലയാള അക്ഷരങ്ങള്‍ ചെറുപ്പത്തില്‍ പഠിച്ച ഒരു മലയാളിയും വര്‍ഷം എത്ര കഴിഞ്ഞാലും അക്ഷരം മറക്കില്ലെന്ന് സന്ദേശവും ഷോട്ട് ഫിലിംമിലുണ്ട്.

ഹരി പി നായറിന്റെ ആശയത്തില്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘ക ച ട ത പ’ നിര്‍മ്മിച്ചിരിക്കുന്നത് രമേഷ് പിഷാരടിയാണ്.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന കഴിഞ്ഞ വര്‍ഷം കേരളപ്പിറവി ദിനത്തില്‍ റിലീസ് ചെയ്ത ‘പുഞ്ചിരിക്കൂ പരസ്പരം’ എന്ന മിനി സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ‘ക ച ട ത പ’ യുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

Top