‘കെ9എക്സ്’; പുത്തൻ സ്മാർട് ഫോണുമായി ഒപ്പോ

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് കെ9എക്സ് ചൈനയിൽ പുറത്തിറങ്ങി. ഒപ്പോ കെ9 സീരീസിലെ പുതിയ ഹാൻഡ്സെറ്റിൽ ഡ്യുവൽ-ടോൺ റിയർ പാനൽ ഡിസൈനാണ് കാണുന്നത്. ഒപ്പോ കെ9എക്സിലെ 6.5-ഇഞ്ച് എൽസിഡി പഞ്ച്-ഹോൾ ഡിസ്‌പ്ലേയ്ക്ക് 1080 x 2400 പിക്സലിന്റെ ഫുൾ എച്ച്ഡിപ്ലസ് റെസലൂഷനും 90Hz റിഫ്രഷ് റേറ്റ് മികവും ഉണ്ട്.

16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പിന്നിൽ 64 മെഗാപിക്സലിന്റെ പ്രാഥമിക ക്യാമറയുമുണ്ട്. പ്രധാന ലെൻസിനൊപ്പം 2 മെഗാപിക്സൽ മാക്രോ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12 യുഐ ലാണ് ഒപ്പോ കെ9എക്സ് പ്രവര്‍ത്തിക്കുന്നത്.

ഡിസംബർ 27 ന് നടക്കുന്ന ആദ്യ ഫ്ലാഷ് സെയിലിന് മുൻപ് വിലവിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

Top