കെ.വി വിജയേന്ദ്രപ്രസാദ് ചിത്രം ‘ശ്രീ വല്ലി’യുടെ പോസ്റ്ററുകള്‍ എത്തി

മാസ്മരിക സംവിധായകന്‍ എസ് എസ് രാജമൌലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശ്രീ വല്ലി’.

ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വന്നു.

രാജതും സൌന്ദര്യറാണി നേഹ ഹിന്‍ജേയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഹൈദരാബാദിലെയും ഉഡുപ്പിയിലേയും പ്രകൃതിരമണീയമായ സ്ഥലങ്ങളിലാണ് ‘വല്ലി’യുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്.

tollywood-gallery-srivali-movie-new-posters-352678

സയന്റിഫിക് ത്രില്ലര്‍ ഡ്രാമ എന്നതിനപ്പുറം ഒരു റൊമാന്റിക് ചിത്രത്തിന്റെ ഭാവങ്ങളാണ് ‘വല്ലി’യ്ക്കു നല്കിയിരിക്കുന്നത്.

സുനിത രാജ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം ശ്രീ ലേഖയുടേതാണ് സംഗീതം.

അര്‍ഹാന്‍ ഖാന്‍, സൂഫി സയ്യിദ്, ക്യാപ്റ്റന്‍ ചൌധരി, രാജീവ് കണകാല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Top