കെവി തോമസിനെ സ്വാഗതം ചെയ്ത് സിപിഎം; നിഷേധിക്കാതെ തോമസ്

തിരുവനന്തപുരം: കെ വി തോമസിനെ സ്വാഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍.കെ വി തോമസിന് എല്‍ഡിഎഫിലേയ്ക്ക് സ്വാഗതമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കെ വി തോമസിനെ പോലെ ഒരാളെ സ്ഥാനാര്‍ത്ഥി ആക്കുന്നതില്‍ തെറ്റില്ലെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി.

അതേസമയം, എല്‍ഡിഎഫുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കെ വി തോമസും നിലപാട് എടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ശനിയാഴ്ച നിലപാട് വിശദീകരിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

Top