K. T. Jaleel’s statement against maneka gandhi

കാഞ്ഞിരപ്പള്ളി: തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തില്‍ താനാണ് തെറ്റുകാരന്‍ എന്ന രീതിയില്‍ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി ജലീലിന്റെ മറുപടി.

മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നു ജലീല്‍ ചോദിച്ചു. ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണ്. അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തന്നെയാണ് തീരുമാനം.

ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും ജലീല്‍ വ്യക്തമാക്കി. സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമലംഘനമാണെന്നായിരുന്നു മേനകയുടെ പരാമര്‍ശം.

തന്നെ ഭീകരിയാക്കി രക്ഷപെടാനാണ് കേരളം ശ്രമിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ തന്നെ നായ്ക്കള്‍ കുറവാണ്. നായ്ക്കളെ കൊല്ലുന്നത് വലിയ പ്രശ്‌നമാണ്.

അത് ഫലപ്രദമല്ല. വന്ധ്യംകരണമാണ് പ്രായോഗികം. നായ്ക്കളുടെ വന്ധ്യംകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് കേരള സര്‍ക്കാര്‍ വിനിയോഗിച്ചില്ലെന്നും മേനക ഗാന്ധി പറഞ്ഞു.

തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടത്തിന്റെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. മാംസം കൊണ്ടുപോയതുകൊണ്ടാണ് വൃദ്ധയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മേനക ഗാന്ധി പറഞ്ഞു.

Top