കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്റിൽ കെ സ്വിഫ്റ്റ് കുടുങ്ങി. ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്കെത്തിയ ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകൾക്കിടയിൽ പാർക്ക് ചെയ്യാൻ സാധിച്ചെങ്കിലും രാവിലെ ബസ് തിരിച്ചെടുത്താൻ സാധിക്കാതെ വരികയായിരുന്നു.

കോഴിക്കോട് ബസ് സ്റ്റാന്റ് നിർമാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ഇപ്പോൾ പുതിയ വിവാദം. സാധാരണ ബസുകൾ വരെ കഷ്ടപ്പെട്ടാണ് തൂണുകൾക്കിടയിൽ പാർക്ക് ചെയ്യാറ്. ഇതിനെതിരെ മുൻപ് തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു.

തൂണുകളിൽ നിന്ന് ബസ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബസിന്റെ ചില്ലുകൾ തകരാതെ ബസ് പുറത്തെടുക്കുക എന്നതാണ് വെല്ലുവിളി. തൂണുകളിലെ ബലക്ഷയം ഒഴിവാക്കാൻ സ്ഥാപിച്ച വളയങ്ങൾ മുറിച്ചുമാറ്റി ബസ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ നടന്നുവരികയാണ്. കുടുങ്ങിയ ബസിന് പകരം മറ്റൊരു ബസ് സർവീസ് നടത്തും.

Top