ബിനോയ് ദുബായില്‍ എത്തിയത് ഐസ്‌ക്രീം കേസ് പ്രതിക്കൊപ്പമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍.

വിഭൂതിയില്‍ നിന്നും ഉയര്‍ന്ന പരാതി അല്ല ഇത്. പാര്‍ട്ടി നേതാക്കളും കുടുംബങ്ങളും എങ്ങനെ നടക്കണമെന്ന് പ്ലിനം നടത്തി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത പാര്‍ട്ടിയാണ് സി.പി.എം. ഇത്രയും വലിയ ഇടപാട് നടത്താന്‍ എവിടെ നിന്നാണ് ബിനോയ് കോടിയേരിക്ക് പണമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഐസ് ക്രീം പെണ്‍വാണിഭ കേസിലെ പ്രതിക്കൊപ്പം ആണ് ആദ്യം ബിനോയിയും ബിനീഷും ദുബായില്‍ എത്തുന്നത്.

ഇതിനു ശേഷമാണ് രവി പിള്ളയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആകുന്നത്.

മതിയായ യോഗ്യതയില്ലാത്തവനെ രവി പിള്ളയുടെ റാവിസ് കമ്പനിയുടെ വൈസ് പ്രസിഡന്റ് ആക്കിയത് എന്തിനാണെന്ന് കോവളത്തെ ലീല ഹോട്ടല്‍ ഈ ഗ്രൂപ്പിന് കൈമാറിയതിലുടെ വ്യക്തമായതായും ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സുരേന്ദ്രന്‍ തുറന്നടിച്ചു.

Top