പോരാളി ഷാജി പേജില്‍ നിന്ന് മുഖ്യമന്ത്രി സ്വന്തം ചിത്രം നീക്കാന്‍ ആവശ്യപ്പെടണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കുമ്മനം രാജശേഖരന്റെ ഫോട്ടോ ഉപയോഗിച്ചുള്ള ട്രോള്‍ പോസ്റ്റ് കൂടി പങ്കുവെച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പ്രതികരണം.

അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ പോരാളി ഷാജി എന്ന പേജിലെ പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് താങ്കളുടെ ചിത്രം മാറ്റാന്‍ ആവശ്യപ്പെടണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top