കെ.സുരേന്ദ്രന്‍ വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകുമെന്ന് പി.സി. ജോര്‍ജ്

കോഴിക്കോട്: പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്ന് പി.സി. ജോര്‍ജ്.

വരുന്ന തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബി.ജെ.പി വിജയിച്ചു കഴിഞ്ഞുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ തനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബി.ജെ.പി മത്സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ തയാറല്ലെന്നും പി.സി വ്യക്തമാക്കി.

ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ കോണ്‍ഗ്രസുകാരനായ നരസിംഹറാവുവാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കോഴിക്കോട്ട് എന്‍.ഡി.എയുടെ വിജയ് സങ്കല്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top