ഉറപ്പായും വിജയിക്കുമെന്ന് കെ സുരേന്ദ്രന്‍, പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമെന്ന് ജനീഷ് കുമാര്‍

കോന്നി: കോന്നിയില്‍ ശക്തമായ പോരാട്ടം നടത്തിയെന്നും വിജയപ്രതീക്ഷയിലാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പോളിംഗിലുണ്ടായ ചെറിയ കുറവ് യുഡിഎഫിനും എല്‍ഡിഎഫിനും എതിരെയുള്ള വികാരമാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു.

ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജും അറിയിച്ചു. അടൂര്‍ പ്രകാശിന് ശേഷം കോന്നിയില്‍ താന്‍ തന്നെയായിരിക്കും എംഎല്‍എ എന്നാണ് പി മോഹന്‍രാജ് അവസാന നിമിഷവും അവകാശപ്പെടുന്നത്. കോന്നിയില്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി KU Janesh Kumarന്റെ പ്രതീക്ഷ.

Top