മൂന്നാം സ്ഥാനത്തെത്തിയ കാര്യം മുഖ്യന്‍ സൗകര്യപൂര്‍വ്വം മറന്നുപോയോ ? ; കെ സുരേന്ദ്രന്‍

കൊച്ചി : നിയമസഭാ തെരഞ്ഞടുപ്പില്‍ മഞ്ചേശ്വരത്തെ സിപിഎമ്മിന്റെ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് സകല അമ്പലത്തിലും ദണ്ഡനമസ്‌കാരം നടത്തിയിട്ടും ദയനീയമായി മൂന്നാം സ്ഥാനത്തെത്തിയ കാര്യം മുഖ്യന്‍ സൗകര്യപൂര്‍വ്വം മറന്നുപോയോ എന്ന് കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്‍ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ചേശ്വരം മണ്ഡലം നിലനിര്‍ത്തിയത്. ബിജെപി രണ്ടാം സ്ഥാനത്തെത്തി. എം.സി. ഖമറുദ്ദീന്‍ 65,407 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാര്‍ 57,484 വോട്ടും നേടി. സിപിഎമ്മിന്റെ ശങ്കര്‍ റൈ 38,233 വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു.

Top