കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നാണ് സുരേന്ദ്രന്‍റെ വിലയിരുത്തല്‍. പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍ ഡി എയില്‍ ചേരുകയും ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഏഴ് വിലയിരുത്തലുകളില്‍ ഏറ്റവും അവസാനമായാണ് കേരളത്തിലെ ബിജെപിയുടെ പ്രകടനത്തെകുറിച്ച്‌ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.

കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍ഡിഎയില്‍ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബിജെപി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.
5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തില്‍ നിന്നും ബിജെപിക്ക് എംപിമാരുണ്ടാവും.

Top