നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: നേമത്ത് കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉമ്മന്‍ചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വരട്ടെ. പക്ഷേ നേമത്ത് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 35 സീറ്റ് കിട്ടിയാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന വാദവും അദ്ദേഹം ആവര്‍ത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും, ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ലെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. ഒ രാജഗോപാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെ വിജയം ഉറപ്പാക്കിയെന്നും നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

 

Top