തോമസ് ഐസക്കിന് കണ്ടകശനിയാണ്; രാജി വെക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ ധനമന്ത്രി തോമസ് ഐസക്ക് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തോമസ് ഐസക്കിന്റേത് സത്യ പ്രതിജ്ഞാ ലംഘനമെന്ന ബി.ജെ.പി വാദം സ്പീക്കര്‍ അംഗീകരിച്ചു എന്നതിന് തെളിവാണ് എത്തിക്സ് കമ്മിറ്റി വിളിച്ചു വരുത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രണ്ടു ദിവസമായി തോമസ് ഐസക്കിന് കണ്ടകശനിയാണ്. മന്ത്രി സ്ഥാനം ഒഴിയാന്‍ തയാറാവാത്തത് അഴിമതി പിടിക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടിരുന്നു. വിഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് സ്പീക്കറുടെ നടപടി.

Top